മേപ്പാടി: ചൂരൽമല സ്വദേശിയായ വിദ്യാർഥി ഏലവയൽ പുഴയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. ചൂരൽമല നീലിക്കാപ്പ് മാങ്കൂട്ടംപറന്പിൽ അബ്ദുറഹ്മാൻ-കമറുന്നീസ ദന്പതികളുടെ മകൻ മുഹമ്മദ് റാഷിദ്(14) ആണ് മരിച്ചത്.
വെള്ളാർമല ഗവ. ഹൈസ്കൂൾ ഒന്പതാം ക്ലാസ് വിദ്യാർഥിയാണ്. ബന്ധുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ അകപ്പെടുകയായിരുന്നു.
നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും വനംവകുപ്പും ആർആർടി സംഘവും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം അരപ്പറ്റയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മുഹമ്മദ് റാഫി, ബിസ്മിയ എന്നിവർ സഹോദരങ്ങളാണ്.